നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു കയറി അപകടം
മാള: കോട്ടമുറിയില്‍ വാഹന അപകടം. നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു കയറി. ആര്‍ക്കും ഗുരുതര പരിക്കില്ല. കാര്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.ഒഴിവായത് വന്‍ ദുരന്തം. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്.നാലമ്പല ദര്‍ശനത്തിന്‍റെ ഭാഗമായി മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരികയായിരുന്ന ഭക്ത രുടെ കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ കോട്ടമുറി പെട്രോള്‍ പമ്പിനു സമീപം കെഎസ് ഇ ബിയുടെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. കാറിന്‍റെ മുന്‍ ഭാഗം പൂര്‍ണ്ണമായും നശിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് സൂചന . പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ഇബി ജീവനക്കാര്‍, സ്ഥലത്തെത്തി ട്രാന്‍സ്ഫോര്‍മര്‍ പുനസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. മാള പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Leave A Comment