ചിറ്റാറ്റുകരയിൽ വീടിന് തീപിടിച്ചു
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് 17-ാം വാർഡിൽ വീടിന് തീപിടിച്ചു. പട്ടണം ആമ്പക്കുടിയൻപറമ്പിൽ രമ സുന്ദരന്റെ വീടിനാണ് രാവിലെ ഒമ്പതോടെ തീപിടിച്ചത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. ഇവർ മെയിൻ സ്വിച്ച് ഉടൻ ഓഫ് ചെയ്തു.
ടിവി, മേശ, ജനൽ പാളികൾ, മൊബൈൽ ഫോൺ എന്നിവ കത്തിനശിച്ചു. മുറിക്കുള്ളിൽ പടർന്ന തീയുടെ ചൂടേറ്റ് സീലിംഗ് അടർന്ന് താഴേ വീണു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് ആയതെന്നാണ് കെഎസ്ഇബി അധികൃതരുടെ പ്രാഥമിക നിഗമനം.
Leave A Comment