വിദ്യാർത്ഥി ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു
ഇരിങ്ങാലക്കുട : വിദ്യാർത്ഥി ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു. തൊടുപുഴ തേക്കുംകാട്ടിൽ ബിജുക്കുട്ടന്റെ മകൻ വിഷ്ണു ബിജു (21) ആണ് മരിച്ചത്.കോയമ്പത്തൂരിൽ പഠിക്കുന്ന വിഷ്ണു പാലക്കാട് നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടയിൽ ഇരിങ്ങാലക്കുട എത്തുന്നതിന് തൊട്ട് മുമ്പ് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ ആയിരുന്നു സംഭവം. ഉടനെ സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Leave A Comment