അങ്കമാലിയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിയന്ത്രണം
അങ്കമാലി: ഓണം പ്രമാണിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അങ്കമാലിയിൽ ഗതാഗത നിയന്ത്രണങ്ങള്‍ക്ക് രൂപംനല്കി.നഗരസഭാ ചെയര്മാന് മാത്യു തോമസ് വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടേയും വ്യാപാരി സംഘടനകളുടേയും ജനപ്രതിനിധികളുടേയും തൊഴിലാളി സംഘടനകള്‍, ബസ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് നടപ്പാക്കുന്നതിനായി നഗരത്തില്‍ ട്രാഫിക് വാര്ഡന്മാരെ നിയോഗിക്കും.
കാലടി ഭാഗത്തു നിന്നുവരുന്ന പ്രൈവറ്റ് ബസുകള്‍ എല്‍എഫ് ജംഗ്ഷനില്‍നിന്ന് മുന്നോട്ടുപോയി ടൗണില്‍ വന്ന് ഇടത്തോട്ട് തിരിഞ്ഞ് മുനിസിപ്പല്‍ ബസ് സ്റ്റാൻഡിലേക്ക് പോകണം. ക്യാമ്പ് ഷെഡ് റോഡില്‍ പ്രവേശിക്കേണ്ടതില്ല.
നഗരത്തില്‍ ഓട്ടോറിക്ഷകള്‍ ഒന്നിന് പുറകില്‍ ഒന്ന് എന്ന വിധത്തില്‍ മാത്രം പാര്‍ക്ക് ചെയ്യണം. റോഡിലേക്ക് മുഖമായി ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
ക്യാമ്പ് ഷെഡ് റോഡിലെ അനധികൃത കച്ചവടവും അനധികൃത പാര്‍ക്കിംഗും നിരോധിച്ചു. കട ഉടമകളുടെ വാഹനങ്ങളായാലും കടകള്‍ക്ക് മുമ്പില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
Leave A Comment