കടകളിൽ ആരോഗ്യ വകുപ്പ് പരിശോധന
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ ഓണത്തിനു മുന്നോടിയായി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി.പഞ്ചായത്ത് പ്രദേശമായ മാഞ്ഞാലി, ആശുപത്രിപ്പടി, ഡൈമൺമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ബേക്കറികൾ, ബിരിയാണി കടകൾ, ചിപ്സ് നിർമാണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പൊതു കാനയിലേക്കു മാലിന്യം ഒഴുക്കിയ മാഞ്ഞാലിയിലെ സ്വകാര്യ കോളജിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.
കൂടാതെ ലൈസൻസ്, ഹെൽത്ത് കാർഡ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്നതായി പരാതി ഉയർന്നിരുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി. രേഖകൾ ഇല്ലാത്ത ചില സ്ഥാപനങ്ങൾക്കു പിഴ ചുമത്തി.
രണ്ടുദിവസങ്ങളിലായാണു പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സിനി, ജുണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ. രാജേഷ്, രേഷ്മ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.
Leave A Comment