പിടികിട്ടാപ്പുള്ളിയായ ഇതര സംസ്ഥാന തൊഴിലാളി കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ജനമൈത്രി പോലീസിന്റെ ബീറ്റിനിടയിൽ പിടികിട്ടാപ്പുള്ളിയായ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. കോഴിക്കോട് ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ കൈരളി ലൈൻസ് എന്ന സ്ഥാപനത്തിന്റെ ഭിത്തി തുരന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്. ആസാമിലെ ഡിബ്രു ഗാഹ് ജില്ലയിലെ സുനറാം കോൻവാർ(25) ആണ് അറസ്റ്റിലായത്. ബേപ്പൂരിലെ മോഷണത്തിനു ശേഷം അവിടെ നിന്നും മുങ്ങി അഴീക്കോട് പുത്തൻ പള്ളിയിലുള്ള ഐസ് ഫാക്ടറിയിൽ ജോലി ചെയ്തു വരുകയായിരുന്നു ഇയാൾ. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന്റെ ഭാഗമായി സി പി ഓ സജിത്ത് പുത്തൻ പള്ളിയിലെ ഐസ് ഫാക്ടറിയിൽ എത്തി കണക്കെടുപ്പ് നടക്കുമ്പോഴാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിക്കുന്നതും ഇയാളെ പിടികൂടുന്നതും.
Leave A Comment