ബസ് ഓടിച്ച് മാവേലി, കണ്ടക്ടർ വാമനൻ
ചാലക്കുടി: ബസ് ഓടിച്ചുവരുന്ന മവേലിയും വാമനനായി കണ്ടക്ടറും യാത്രക്കാർക്ക് കൗതുകമായി.പുത്തൻവേലിക്കര - ചാലക്കുടി റൂട്ടിൽ ഓടുന്ന മരിയ ബസിലെ ഡ്രൈവർ ചാലക്കുടി സ്വദേശി ടോം തോട്ടത്തിലും കണ്ടക്ടർ മാള സ്വദേശി ഡെന്നി വടക്കനുമാണ് ഉത്രാടദിനത്തിൽ യാത്രക്കാർക്ക് ഓണസന്ദേശവുമായി ജോലി ചെയ്തത്. ഡ്രൈവർ ടോം തോട്ടത്തിൽ മാവേലിയും കണ്ടക്ടർ ഡെന്നി വടക്കൻ വാമനന്റെ വേഷത്തിലുമായിരുന്നു. ചാലക്കുടിയിലേക്ക് മാവേലി എത്തിയത് പുത്തൻവേലിക്കരയിൽ നിന്നും ബസ് ഓടിച്ചാണ്. തന്നെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ വാമനനനെയും കണ്ടക്ടർ ആയി ഒപ്പം കൂട്ടിയാണ് ഒത്തൊരുമയുടെ ഓണം ആഘോഷിക്കാൻ ഇത്തവണ മാവേലി എത്തിയത് ഉത്രാട ദിനത്തിൽ ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാർ മരിയ ബസിന്റെ ഡ്രൈവറേയും കണ്ടക്ടറേയും കണ്ടു ആദ്യമൊന്ന് അമ്പരന്നു ആ അമ്പരപ്പ് മാറി സന്തോഷത്തിന്റെ ചിരി വരാൻ അധികം സമയം വേണ്ടിവന്നില്ല.
കള്ളവും ചതിയുമില്ലാത്ത ഭരണം നടത്തിയിരുന്ന മഹാബലിയേയും അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ വാമനനെയും ഒരുമിച്ചുകണ്ട സന്തോഷത്തിൽ ഓണാഘോഷങ്ങൾക്ക് തുടക്കംകുറിച്ചിരിക്കുകയാണ് യാത്രക്കാർ.
തങ്ങളുടെ ബസിലെ യാത്രക്കാർക്ക് ഐശ്വര്യത്തിന്റേയും സമ്പൽ സമൃധിയുടെയും ഓണത്തിന്റെ ആശംസകൾ നൽകിയാണ് യാത്ര.
Leave A Comment