ബസ്സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ബസ് പാഞ്ഞുകയറി
ആലുവ: അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബസ്സ്റ്റാൻഡിലെ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി.
യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെയാണ് സംഭവം. കുറുമശേരി-പറമ്പുശേരി ഭാഗത്തുനിന്ന് ആലുവയിലേക്കെത്തിയ കെഎൽ 7 ബിസി 1521 പുളിക്കൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ടെർമിനലിന് അഭിമുഖമായാണ് ബസുകൾ പാർക്ക് ചേയ്യേണ്ടത്. ഒന്നര അടിയോളം ഉയരത്തിലുള്ള ടെർമിനിലികത്തേക്ക് ബസ് കയറാതിരിക്കാൻ തടസവും ഉണ്ട്.
ഇതും മറികടന്നാണ് ബസ് അകത്തേക്ക് കയറിയത്. ഓണാവധിയായതിനാൽ സ്റ്റാൻഡിലെ വിദ്യാർഥികൾ ഇല്ലാതിരുന്നതും ഭാഗ്യമായി. ടെർമിലിനുള്ളിൽ നിരവധി കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
Leave A Comment