വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ക്ക്കാട്ടാനയുടെ ചവിട്ടേറ്റ് പരിക്ക്
ചാലക്കുടി: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ക്ക്കാട്ടാനയുടെ ചവിട്ടേറ്റ് പരിക്കേറ്റു. പെരിങ്ങല്‍കുത്ത് മുക്കുംപുഴ കാടര്‍ കോളനിയിലെ കൃഷ്ണന്‍(27), ഭാര്യ അനീഷ(24)എന്നിവര്‍ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു കാട്ടാനകൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ബുധനാഴ്ച ഇരുവരും മുക്കുപുഴ പരടിവനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. രാത്രി വനത്തിലുള്ള ഷെഡില്‍ ഉറങ്ങുന്നസമയത്താണ് രണ്ട് കാട്ടാനകള്‍ വന്ന് ഷെഡ് തകര്‍ത്തത്. ഇതിനിടെയാണ് ദമ്പതിമാര്‍ക്ക് ആനയുടെ ചവിട്ടേറ്റത്.
ദമ്പതിമാരെ കാണാതായപ്പോള്‍ സഹോദരന്‍ സുബീഷ് വനത്തിലെത്തി നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ ഇവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച വിവരമറിഞ്ഞ് വനപാലകര്‍ ബോട്ടുമായെത്തി പരിക്കേറ്റവരെ പെരിങ്ങല്‍കുത്തിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
കൃഷ്ണന്റെ വലതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. അനീഷയുടെ ഇരുകാലുകള്‍ക്കും പൊട്ടലുണ്ട്.
Leave A Comment