പ്രാദേശികം

കുറുമശേരിയിൽ മൂ​ന്നം​ഗ കു​ടും​ബം മ​രി​ച്ച​നി​ല​യി​ല്‍

നെ​ടു​മ്പാ​ശേ​രി:  കു​റു​മ​ശേ​രി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ മ​രി​ച്ച​നി​ല​യി​ല്‍. അമ്പാട്ട് പറമ്പില്‍ ഗോപി, ഭാര്യ ഷീല, മകന്‍ ഷിബിന്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

രാവിലെയാണ് മൂവരേയും മരിച്ചനിലയില്‍ കണ്ടത്. ഷിബിന്‍റെ സാമ്പത്തിക ഇടപാടുകളാണ് ഇത്തരത്തില്‍ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പോലീസ്.

വിദേശത്തേക്ക് ആളുകളെ ജോലിക്ക് കൊണ്ടുപോകുന്നതിനായി ഷിബിന്‍ നിരവധി ആളുകളില്‍ നിന്നും പണം വാങ്ങിയിരുന്നു. ശേഷം മറ്റൊരു ഏജന്‍റിന് പണം കൈമാറിയിരുന്നു. എന്നാല്‍ ആളുകളെ കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല.

പണം നഷ്ടമാവുകയും ചെയ്തു. നിരവധിയാളുകള്‍ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചിരുന്നതായി പോലീസ് പറയുന്നു

Leave A Comment