മതിലകം പുന്നക്കബസാറില്‍ വാഹനാപകടം: ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
മതിലകം: ദേശീയപാതയില്‍ മതിലകം പുന്നക്കബസാറിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എസ്.എന്‍.പുരം പനങ്ങാട് പോഴങ്കാവ് സ്വദേശി മുല്ലങ്ങത്ത് വിജയന്റെ മകന്‍ അജയ് (24) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടേകാലോടെ പുന്നക്കബസാര്‍ പള്ളിക്ക് മുന്നിലായിരുന്നു അപകടം, അജയ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പറയുന്നു, മൂന്ന് ബൈക്കുകളിലായി പോവുകയായിരുന്ന സുഹൃത്തുക്കളില്‍ ഒരാളുടെ ബൈക്കാണ് അപകടത്തില്‍പെട്ടത്. ഇടിച്ച ലോറി നിര്‍ത്താതെ പോയിട്ടുണ്ട്. ഇടിച്ചതെന്ന് കരുതുന്ന ഒരു ലോറി പിന്നീട് മതിലകം പോലീസ് കണ്ടെത്തി അന്വേഷണം നടത്തി വരികയാണ്.
Leave A Comment