പ്രാദേശികം

കോണത്തുകുന്ന് യു പി സ്കൂളിൽ വരയുത്സവം

കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി വരയുത്സവം നടന്നു. രക്ഷിതാക്കളും വിദ്യാര്‍ഥികളും, അധ്യാപകരും വരയുത്സവത്തില്‍ പങ്കാളികളായി.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വരയുത്സവം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ഗിരി കൊടുങ്ങല്ലൂര്‍ പന്തി വര ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് എ.വി.പ്രകാശ് അധ്യക്ഷനായി. പഞ്ചായത്തംഗം കെ.കൃഷ്ണകുമാര്‍, പ്രധാനാധ്യാപിക പി.എസ്.ഷക്കീന, ബി.ആര്‍.സി.അധ്യാപിക കെ.വിജയ, പ്രീ പ്രൈമറി അധ്യാപിക എ.എസ്.ദിവ്യ, എം ലീന എന്നിവര്‍ പ്രസംഗിച്ചു. വരയുത്സവതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന വിവിധ മാധ്യമങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു.

Leave A Comment