പ്രാദേശികം

ചിറ്റാറ്റുകരയിൽ മലമ്പാമ്പിനെ പിടികൂടി

പറവൂർ : ചിറ്റാറ്റുകര കളരിക്കൽ ക്ഷേത്രത്തിന് സമീപം മങ്ങാട്ട് എം.ആർ. പ്രദീപ്കുമാറിന്റെ വീട്ടുവളപ്പിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. പാമ്പുകളെ പിടിക്കാൻ വനംവകുപ്പിന്റെ പരിശീലനം ലഭിച്ച ടി.ജെ. കൃഷ്ണനാണ് വലയിൽ കുടുങ്ങിക്കിടന്ന പാമ്പിനെ പിടികൂടിയത്. ഏഴടിയോളം നീളമുണ്ട് പാമ്പിന്. പിന്നീട് വനംവകുപ്പിന് കൈമാറി.

Leave A Comment