പ്രാദേശികം

വാഹന അപകടത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു

കൊടുങ്ങല്ലൂർ: രണ്ടാഴ്ച മുമ്പ് പാലക്കാട് നടന്ന വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ കൊടുങ്ങല്ലൂർ സ്വദേശി മരണമടഞ്ഞു.

ലോകമലേശ്വരം നോർത്ത് ഓണപ്പറമ്പിൽ സുദർശനൻ മകൻ രഞ്ജിത്താ(40) ണ് മരണമടഞ്ഞത്. ഡ്രൈവറായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. അവിവാഹിതനാണ്.

Leave A Comment