കേരള കോൺഗ്രസ് കയ്പമംഗലം പ്രസിഡൻ്റ് പി.കെ രവി മരിച്ച നിലയിൽ
കയ്പമംഗലം: കേരള കോൺഗ്രസ് എം കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് പി.കെ രവി (67)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് പുലർച്ചെ അഴീക്കോടുള്ള വീട്ടിലായിരുന്നു സംഭവം.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു.
എറിയാട് പഞ്ചായത്തംഗം, അഴീക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Leave A Comment