സഹോദരി ഭർത്താവ് മരിച്ചതറിഞ്ഞ ചേച്ചി കുഴഞ്ഞു വീണു മരിച്ചു
അമ്പഴക്കാട്: സഹോദരി ഭർത്താവ് മരിച്ചതറിഞ്ഞ മനോവിഷമത്താൽ ചേച്ചി കുഴഞ്ഞു വീണു മരിച്ചു. അമ്പഴക്കാട് നെല്ലിശ്ശേരി ഫ്രാൻസിസ് മകൻ സേവിയർ (75) ആണ് കഴിഞ്ഞ ദിവസം നെഞ്ചു വേദനയെ തുടർന്ന് കുഴഞ്ഞു വീണത്. ഉടൻ തന്നെ ഇയാളെ കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.സേവിയർ കുഴഞ്ഞു വീണത് കണ്ട മനോവിഷമത്താൽ ഇയാളുടെ ഭാര്യ സഹോദരി മേനാച്ചേരി ഔസേപ്പ് ഭാര്യ ത്രേസ്യാമ്മ (75) വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെയും ആശുപത്രിയിൽ എത്തിച്ചു. എങ്കിലും മരണം സംഭവിച്ചു. ഭർത്താവ് മരിച്ച ത്രേസ്യാമ്മ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇരുവരുടെയും സംസ്‌കാരം ഇന്ന് 3 മണിക്ക് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ നടക്കും.
Leave A Comment