പ്രാദേശികം

അഴീക്കോട് നിയന്ത്രണം വിട്ട ബസ് ഹാർബറിലേക്ക് ഇടിച്ചു കയറി; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഴീക്കോട്: കൊടുങ്ങല്ലൂരിലെ അഴീക്കോട് നിയന്ത്രണം വിട്ട ബസ് ഹാർബറിലേക്ക് ഇടിച്ചു കയറി, തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അഴീക്കോട് ജെട്ടിക്ക് സമീപമുള്ള ഫിഷിംഗ് ഹാർബറിൽ ഇന്ന് ഉച്ചക്കായിരുന്നു സംഭവം.
അഴീക്കോട് - തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി എന്ന ബസാണ് അപകടത്തിനിടയാക്കിയത്.

യാത്രക്കാരെ കയറ്റി പുറപ്പെടുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്തുള്ള പുഴയിലേക്ക് നീങ്ങുകയായിരുന്നു.
അപകടമൊഴിവാക്കാനായി ഡ്രൈവർ ബസ് ഫിഷിംഗ് ഹാർബറിലേക്ക് ഇടിച്ചു കയറ്റി. ഹാർബറിൽ മീൻ കയറ്റി നിറുത്തിയിരുന്ന മോട്ടോർ ബൈക്കിലും, പെട്ടിഓട്ടോറിക്ഷയിലും ഇടിച്ചശേഷമാണ് ബസ് നിന്നത്. അപകട സമയെത്ത് ഹാർബറിൽ ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

Leave A Comment