23-മത് ലോഗോസ് ബൈബിൾ ക്വിസിൽ പൂവത്തുശ്ശേരി സ്വദേശി അമല ഷിന്റോ ലോഗോസ് പ്രതിഭ
അന്നമനട: കെസിബിസി ബൈബിൾ സൊസൈറ്റി സംഘടിപ്പിച്ച 23-മത് ലോഗോസ് ബൈബിൾ ക്വിസിൽ പൂവത്തുശ്ശേരി സ്വദേശി പ്രതിഭ. ഇരിങ്ങാലക്കുട രൂപതയിലെ പൂവത്തുശ്ശേരി ഇടവക അംഗമായ അമല ഷിന്റോയാണ് സി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. അമല സ്‌കൂൾ അദ്ധ്യാപികയാണ്.പാലാരിവട്ടം പിഒസിയിൽ നടന്ന സമാപന സമ്മേളനം ബൈബിൾ സൊസൈറ്റി ചെയർമാൻ ബിഷപ് ഡോക്റ്റർ ജെയിംസ് ആനാപറമ്പിൽ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സമ്മാന വിതരണം നിർവ്വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് ജി പാലയ്ക്കാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
Leave A Comment