പ്രാദേശികം

മാളയില്‍ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മാള: നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലിടിച്ചു യുവാവിന് ദാരുണാന്ത്യം. മാള താണിക്കാട് സ്വദേശി പടിയഞ്ചേരി ബിജേഷ് (42) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ മാള വടമ ജംഗ്ഷനിലാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ യുവാവിന് സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment