പ്രാദേശികം

അഴീക്കോട്‌ വീടിൻ്റെ വർക്ക് ഏരിയ കത്തി നശിച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ അഴീക്കോട്‌ വീടിൻ്റെ വർക്ക് ഏരിയ കത്തി നശിച്ചു.
അഴീക്കോട് മിച്ചഭൂമി കോളനിയിൽ പഴങ്കണ്ടത്തിൽ പ്രേമയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.

ഒറ്റയ്ക്ക് താമസിക്കുന്ന പ്രേമ പുറത്ത് പോയ സമയത്താണ് സംഭവമുണ്ടായത്.
തീപിടുത്തത്തിൽ വീട്ടിലെ കുടിവെള്ള ടാങ്ക്, മോട്ടോർ, പാത്രങ്ങൾ, വസ്ത്രം, വിറക് തുടങ്ങിയവ കത്തിനശിച്ചു.അടുക്കളയുടെ ജനൽ ചില്ല് തകരുകയും ചെയ്തു.

തീപിടുത്തത്തിൽ ദുരൂഹതയുള്ളതായി പ്രേമ പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave A Comment