നവകേരള സദസ്സ്: മാളയിലും സ്കൂൾ മതിൽ പൊളിച്ചു
മാള: നവകേരളസദസ്സ് നടക്കുന്ന മാള സെയ്‌ന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ മതിൽ മൂന്നുഭാഗത്ത് പൊളിച്ചുനീക്കി. എട്ടരമീറ്റർ വീതം നീളത്തിലാണ് മൂന്നുവശത്തും പൊളിച്ചത്. സ്റ്റേജിന് സമീപത്തും പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്ന ഭാഗങ്ങളിലുമാണ് പൊളിച്ചത്. സുരക്ഷയുടെ ഭാഗമായാണ് മതിൽ കൂടുതൽ പൊളിച്ചത്. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ സുരക്ഷാക്രമീകരണം നടത്തിയിട്ടുള്ളതെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ. അറിയിച്ചു. സംഘാടകസമിതി മതിൽ പുനർനിർമിക്കുമെന്ന് എം.എൽ.എ.യുടെ ഓഫീസ് അറിയിച്ചു.
അതിനിടെ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ വിളംബര ജാഥയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി ഡി എസ് ചെയർപേഴ്സണ് കത്ത് നൽകിയതും വിവാദമായിട്ടുണ്ട്.
Leave A Comment