ബസിടിച്ച് അപകടം; സൈക്കിൾ യാത്രികൻ മരിച്ചു
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പള്ളി നടയിൽ ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം സ്വദേശി പുളിക്കത്തറ വീട്ടിൽ അയ്യപ്പൻ (70) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ദേശീയ പാത 66 പള്ളി നടയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. മതിലകം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment