പ്രാദേശികം

നാടിനെ ദു:ഖത്തിലാഴ്ത്തി ശബരിനാഥ് കടന്നു പോയി

കൊടുങ്ങല്ലൂർ: ഏറെ പ്രതീക്ഷയോടെ ജനങ്ങൾ പ്രാർത്ഥിച്ചും പണം സ്വരൂപിച്ചും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവരെയും ദു:ഖത്തിലാഴ്ത്തി ശബരിനാഥ് ഈ ലോകത്തോട് യാത്ര പറഞ്ഞ് കടന്നു പോയി. 

 കൊടുങ്ങല്ലൂർ ലോകമലേശ്വരം ഉഴുവത്തുക്കടവ് സ്വദേശി ചേന്ദങ്ങാട്ട് ശരതിൻ്റെയും വിമിയുടെയും മകൻ ആറു വയസുകാരൻ ശബരിനാഥ് കാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു. 

ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ശബരിനാഥന് ആദ്യം തിരുവനന്തപുരം ആർസിസിയിലെ ചികിത്സയായിരുന്നു. തുടർന്ന് അസുഖം ഭേദപ്പെട്ടെങ്കിലും പിന്നീട് തിരിച്ചുവന്ന അസുഖം ശബരിനാഥിനെ വല്ലാതെ കഷ്ടപ്പെടുത്തിയിരുന്നു. തുടർന്നാണ് കോഴിക്കോട് കിംസ് ആശുപത്രിയിൽ ചികിത്സ തേടിയത്. 

ബോൺമാരോ ട്രാൻസ് പ്ലാൻ്റ് നടത്തിയാൽ അസുഖം ഭേദമാകുമെന്നും അതിന് നാല്പത്തിയഞ്ച് ലക്ഷം രൂപ ചിലവു് വരുമെന്നും പറഞ്ഞു. പിതാവ് ശരതിൻ്റെ സാമ്പത്തിക പ്രായസം തിരിച്ചറിഞ്ഞ സ്നേഹിതരും നാട്ടുകാരും ചേർന്ന് ജനകീയ സമിതി രൂപീകരിച്ച് പണം കണ്ടെത്തി. ചികിത്സ തുടർന്നു. 

വിജയകരമായി ബോൺമാരോ ട്രാൻസ് പ്ലാൻ്റ് ചികിത്സ പൂർത്തീകരിച്ച് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആരോഗ്യനില പല കാരണത്തൽ വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ എല്ലാവരെയും ദു:ഖത്തിലാഴ്ത്തി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശബരിനാഥ് നിശ്ശബ്ദം കടന്നുപോയി. 

വീട്ടിൽ കൊണ്ടുവന്നചേതനയറ്റ ശബരിനാഥനെ ഒരു നോക്ക് കാണാൻ നുറുക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരുന്നത്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ശബരിനാഥിന് മൂന്ന് മാസം പ്രായമുള്ള ഒരു സഹോദരനുണ്ട്. കൊടുങ്ങല്ലൂർ ചന്തപ്പുര ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥിയായിരുന്നു.

Leave A Comment