പ്രാദേശികം

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊരട്ടി സ്വദേശിയായ യുവാവ് മരിച്ചു

കൊരട്ടി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊരട്ടി മംഗലശ്ശേരി  നെടുമ്പിള്ളി വീട്ടില്‍ സുബ്രന്‍ മകന്‍ സുശാന്ത് (32)ആണ് മരിച്ചത്. തിങ്കളാഴ്ച ചിറങ്ങര പൊങ്ങത്ത് വെച്ചായിരുന്നു അപകടം. 

ദേശീയ പാത മുറിച്ച് കടക്കുമ്പോള്‍ അമിത വേഗതയില്‍ വന്ന കാറിടിച്ചാണ് പരിക്കേല്‍ക്കുകയായിരുന്നു. അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. കൊരട്ടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.സംസ്‌ക്കാരം നടത്തി.

Leave A Comment