പ്രാദേശികം

കാടുകുറ്റിയിലെ സൂപ്പർമാർക്കറ്റിൽ തീപിടുത്തം

മാള: കാടുകുറ്റി ഹയ സൂപ്പർമാർക്കറ്റിൽ തീപിടുത്തം. പച്ചക്കറികളുടെ ഭാഗത്താണ് തീ പിടിച്ചത്. തീപെട്ടെന്ന് നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചത് വലിയ അപകടം ഒഴിവായി. ഇന്ന്  രാവിലെ ആറ് മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടുന്നത്. സൂപ്പർമാർക്കറ്റിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ആണ് നാട്ടുകാരെയും സൂപ്പർമാർക്കറ്റ് ഉടമകളേയും വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ  ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ  നിയന്ത്രണവിധേയമാക്കിയതാണ് വലിയ അപകടം ഒഴിവാക്കിയത്. പച്ചക്കറി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ടേബിൾ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന.

 പച്ചക്കറികളും, റാക്കും കത്തിനശിച്ചു. പുകയടിച്ച് ഉൾഭാഗത്ത് മുഴുവൻ കരിപിടിച്ച നിലയിലാണ്. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകളായ ബെന്നി, ഔസേപ്പച്ചൻ എന്നിവർ  പറഞ്ഞു.രാവിലെ പുക ഉയരുന്നത് കാണുവാൻ സാധിച്ചതാണ് വലിയ രീതിയിൽ തീ ഉയരുന്നതിന് മുൻപായി തീ അണക്കു വാൻ സാധിച്ചത് വലിയ ഭാഗ്യമായി.-ഡിനോ 

Leave A Comment