കാർ പാറമടയിലെ വെള്ളക്കെട്ടിലേയ്ക്ക് വീണ് മൂന്ന് മരണം
മാള: കുഴിക്കാട്ടുശ്ശേരിയില്‍ കാർ പാറമടയിലെ വെള്ളക്കെട്ടിലേയ്ക്ക് വീണ് മൂന്ന് മരണം. കൊമ്പടിഞ്ഞാമാക്കൽ സ്വദേശികളായ ശ്യാം, ജോർജ്, മൂരിക്കാട് സ്വദേശി ടിറ്റോ, എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. കുഴിക്കാട്ടുശ്ശേരി വരദനാട് ഉള്ള പാറമടയിലേക്കാണ് കാര്‍ വീണത്. റോഡിന് ഇരുവശവും പാറമടയുള്ള ഭാഗത്ത് വെച്ചായിരുന്നു അപകടം. 50 അടിയോളം താഴ്ചയുള്ള ഭാഗത്തായിരുന്നു കാർ വീണത്.
അപകടം നടന്നതിന് പിന്നാലെ ആളൂർ പോലീസും, മാള ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല. പിന്നീട് ചാലക്കുടിയിൽ നിന്നും എത്തിയ സ്കൂബ സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 12.45 ഓടെയാണ് കാറിൽ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൂവരുടേയും മൃതദേഹങ്ങള്‍ കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ പാറമടയിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Leave A Comment