യോഗിനി അവാര്‍ഡ് മാള മടത്തുംപടി സ്വദേശിനി കെ ആർ ജിതു കൃഷ്ണക്ക്
മാള: വനിതാ യോഗ അദ്ധ്യാപകരുടെയും പ്രാക്ടീഷണർമാരുടെയും സംഭാവനകളെ ആദരിക്കുന്നതിനായി ഋഷികേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യൂക്ലൈഫ് നല്‍കിവരുന്ന യോഗിനി അവാര്‍ഡ് മാള മടത്തുംപടി സ്വദേശിനി കെ ആർ ജിതു കൃഷ്ണക്ക്. കേരളത്തിൽ നിന്നും ഈ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത് കെ ആർ ജിതു കൃഷ്ണ മാത്രമാണ്.10 വർഷത്തിലേറെയായി യോഗ അധ്യാപികയായി വിവിധയിടങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. പെരുമ്പാവൂരിൽ ഋഷി ഗുരുകുലം എന്ന സ്ഥാപനത്തിൽ യോഗ കളരി ഗുരുക്കൾ ആയ വിപിൻ ഗുരുക്കളുടെ കീഴിൽ വർഷങ്ങളായി യോഗയും കളരിയും അഭ്യസിക്കുന്നു. വിദേശികൾ ഉൾപ്പടെ ധാരാളം ശിഷ്യ സമ്പത്തുണ്ട്.
Leave A Comment