പ്രസവത്തിനിടെ മരിച്ച വിദ്യാര്‍ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി; ഏറ്റുവാങ്ങാന്‍ മകള്‍
ഇരിങ്ങാലക്കുട: പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർഥിനിയായിരുന്ന പ്രിയ രാജനാണ് പിഎച്ച്ഡി നല്‍കുന്നത്.ഡോ. ബാലു ടി കുഴിവേലിയുടെ കീഴില്‍ 2011 ഓഗസ്റ്റ് 22 മുതല്‍ 2017 ഓഗസ്റ്റ് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം. 2018 ഏപ്രില്‍ 28 ന് പ്രബന്ധം സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചു. അതേ വര്‍ഷം ജൂലായ് 21ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് പ്രബന്ധം അംഗീകരിക്കുകയും ചെയ്തു. ഡോക്ടറേറ്റ് ഏറ്റുവാങ്ങും മുമ്പ്, ഓഗസ്റ്റില്‍ പ്രസവശസ്ത്രക്രിയക്കിടെയാണ് പ്രിയയെ മരണം കീഴടക്കിയത്. യു.കെ.ജിയില്‍ പഠിക്കുന്ന മകള്‍ ആന്റിയ സര്‍വകലാശാലയിലെത്തി അമ്മയുടെ പി.എച്ച്.ഡി ഏറ്റുവാങ്ങും. മന്ത്രി ബിന്ദു തന്റെ ഫെയ്‌സ്ബുക്കിലൂടെ ഡോ പ്രിയയ്ക്ക് ലഭിക്കാന്‍ പോകുന്ന ബഹുമതിയെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണ രൂപം -
പ്രസവശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി പി.എച്ച്.ഡി നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് സ്വീകരിച്ച തീരുമാനത്തെ ആദരപൂർവ്വം അഭിനന്ദിക്കട്ടെ.

യു.കെ.ജിയിൽ പഠിക്കുന്ന മകൾ ആൻറിയ സർവകലാശാലയിലെത്തി അമ്മയുടെ പി.എച്ച്.ഡി ഏറ്റുവാങ്ങുന്ന മുഹൂർത്തം എത്ര വൈകാരികമാകുമെന്ന് ഇപ്പോഴേ അറിയാനാവുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർഥിനിയായിരുന്നു പ്രിയ രാജൻ. ഡോ. ബാലു ടി കുഴിവേലിയുടെ കീഴിൽ 2011 ഓഗസ്റ്റ് 22 മുതൽ 2017 ഓഗസ്റ്റ് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം. 2018 ഏപ്രിൽ 28ന് പ്രബന്ധം സർവകലാശാലയ്ക്ക് സമർപ്പിച്ചു. അതേ വർഷം ജൂലായ് 21ന് ചേർന്ന സിൻഡിക്കേറ്റ് പ്രബന്ധം അംഗീകരിക്കുകയും ചെയ്തു. ഡോക്ടറേറ്റ് ഏറ്റുവാങ്ങും മുമ്പ്, ഓഗസ്റ്റിൽ പ്രസവശസ്ത്രക്രിയക്കിടെയാണ് പ്രിയയെ മരണം കീഴടക്കിയത്.
ഗവേഷകയുടെ അഭാവത്തിലും പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ ഡോ. ബാലു ടി കുഴിവേലി നൽകിയ അപേക്ഷ സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു.
വാചാ പരീക്ഷയും മുഖാമുഖവും ഒഴിവാക്കി ഡോക്ടറേറ്റ് നൽകാനുള്ള അപേക്ഷയിലാണ് വൈസ് ചാൻസലറുടെ നിർദ്ദേശാനുസരണം സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. തൃശ്ശൂർ ജില്ലയിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ.ടി. രാജൻ-മേഴ്സി ദമ്പതികളുടെ മകളായിരുന്നു പ്രിയ. പയസ് പോളിന്റെ പത്നിയാണ്. ഗവേഷകയായ അമ്മയുടെ ഏറെനാളത്തെ സ്വപ്നമാണ് മകൾ ആൻറിയ ഏറ്റുവാങ്ങാൻ പോകുന്നതെന്നത് നമുക്കോരോരുത്തർക്കും എക്കാലത്തേക്കും പ്രിയതരമായ ഓർമ്മയായിരിക്കും എന്നുറപ്പാണ്. പ്രിയയുടെ പ്രയത്നത്തിനും തിളക്കമാർന്ന നേട്ടത്തിനും അവളുടെ അഭാവത്തിലും നമുക്ക് അഭിവാദനങ്ങൾ നേരാം. ഉചിതമായ തീരുമാനമെടുത്ത കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിനും അഭിനന്ദനങ്ങൾ അർപ്പിക്കാം.
Leave A Comment