പ്രാദേശികം

ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ച് യുവാവ് മരിച്ചു

മാള: മടത്തുംപടിയില്‍ വാഹനാപകടം. ബൈക്ക്  ഓട്ടോറിക്ഷയില്‍  ഇടിച്ച് യുവാവ്  മരിച്ചു. ഇളന്തിക്കര ചാല്‍ക്കുടി വീട്ടില്‍ വിജയൻറെ മകൻ  31 വയസുള്ള  സംജിത്ത്  ആണ് മരിച്ചത്.  പറമാട് ജങ്ഷനിൽ തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. തലക്കും ശരീരത്തും  ഗുരുതര പരിക്കേറ്റ സംജിത്തിനെ ഉടൻ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment