പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി മരിച്ചു
പുത്തൻവേലിക്കര: പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി മരിച്ചു. പുത്തൻവേലിക്കര പടമാട്ടുമ്മൽ ഐബിൻ മകൻ, ജോൺ സാമുവൽ ( 17 ) ആണ് മരിച്ചത് പുത്തൻവേലിക്കര കരിശിങ്കൽ കടവിൽ ആണ് ചാടിയത്.പറവൂർ ഫയർഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ, രഞ്ജിത്ത് റൗല ഷെരീഫ്, അലൻ ജോസഫ്, എന്നിവർ അടങ്ങുന്ന സ്കൂബ ടീം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
പറവൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മാള രാജു ഡേവിസ് സ്കൂളിലെ പ്ലസ്ടുവിദ്യാർത്ഥിയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Leave A Comment