അന്നമനടയിൽ സിന്ധു ജയൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
മാള: അന്നമനടയിൽ എൽ ഡി എഫ് അംഗം സിന്ധു ജയൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. യു ഡി എഫിലെ ടെസി ടൈറ്റസിനെതെരെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് സിന്ധു ജയന്റെ വിജയം.യു ഡി എഫും എൽ ഡി എഫും തുല്ല്യ നിലയിലായിരുന്ന പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയായിരുന്നു എൽ ഡി എഫ് പ്രസിഡന്റും യു ഡി എഫ് വൈസ് പ്രസിഡന്റുമായി ഭരണ നിർവ്വഹണം നടത്തി വന്നിരുന്നത്. അതിനിടെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച കൃഷ്ണകുമാർ വൈസ് പ്രസിഡന്റ് ടെസ്സിക്കെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ടെസി പുറത്താകുകയുമായിരുന്നു.
തുടർന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ എൽ ഡി എഫ് പക്ഷത്ത് ഉറച്ച് നിൽക്കുകയും സിന്ധു ജയൻ വിജയിക്കുകയുമായിരുന്നു. വിപ്പ് ലംഘിച്ചു കൊണ്ട് വോട്ട് രേഖപ്പെടുത്തിയ കൃഷ്ണ കുമാറിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
Leave A Comment