ചാലക്കുടിയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ വൈദ്യുതപോസ്റ്റിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
ചാലക്കുടി: ദേശീയപാത ചാലക്കുടിയിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ വൈദ്യുതപോസ്റ്റിലിടിച്ച് അപകടം. ദേശീയപാത ചാലക്കുടിയിൽ ക്രെസൻ്റ് സ്കൂളിന് സമീപം നിയന്ത്രണം വിട്ട പിക്കപ് വാൻ വൈദ്യുതപോസ്റ്റിലിടിച്ച് തല കീഴായി മറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. തിരുപ്പൂർ തേനി സ്വദേശി 22 വയസുള്ള മുരളി ഈശ്വരനാണ് പരിക്കേറ്റത്. ഇദ്ദേഹം ചാലക്കുടി സെൻ്റ ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.ഡ്രൈവർ കതിരവേൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോഴിക്കുഞ്ഞുങ്ങളെ പെരുമ്പാവൂരിൽ വിതരണം നടത്തി തിരിച്ചു' പോകുമ്പോൾ നിയന്ത്രണം വിട്ട് ദേശീയപാതയിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ആണ് അപകടം ഉണ്ടായത്. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ' സ്വീകരിച്ചു. പിക്കപ് വാൻ പൂർണ്ണമായി തകർന്ന നിലയിലാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം അരമണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടു.
Leave A Comment