പ്രാദേശികം

ചാലക്കുടിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാലക്കുടി: മേട്ടിപ്പാടത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി ആരംപറമ്പിൽ രാജുവിന്റെ മകൻ രഞ്ജിത്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. രഞ്ജിത്ത് വെള്ളിക്കുളങ്ങരയിൽ നിന്നും ചാലക്കുടിയിലേക്ക്  പോകുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്.

 ഇടിയുടെ ആഘാതത്തിൽ രഞ്ജിത് സംഭസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.മുന്നിൽ പോവുകയായിരുന്ന പിക്കപ്പ് വാൻ പെട്ടെന്ന് തിരിക്കാൻ  ശ്രമിച്ചതാണ്  അപകട കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.മരണപ്പെട്ട രഞ്ജിത്ത് വെൽഡിങ് തൊഴിലാണിയാണ്.ചാലക്കുടി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു

Leave A Comment