കൊടകര ദേശീയപാതയില്‍ നിയന്ത്രണവിട്ട കാറുകള്‍ കൂട്ടിയിടിച്ച് അപകടം
ചാലക്കുടി: കൊടകര ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ച് അപകടം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുകളാണ് അപകടത്തില്‍പെട്ടത്. മുന്നില്‍ പോവുകയായിരുന്ന കാറിനെ മറികടക്കുന്നതിനിടെ പിന്നിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ടിടിച്ചായിരുന്നു അപകടം.ഇടിയേറ്റ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി. ഇടിച്ച കാർ തൃശൂര്‍ ഭാഗത്തേക്കുള്ള റോഡിലേക്ക് തെറിച്ചുവീണു. അപകടത്തില്‍ ആർക്കും പരിക്കില്ല
Leave A Comment