പ്രാദേശികം

ചാലക്കുടിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ചാലക്കുടി: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്. ചൗക്ക സ്വദേശി 24 വയസുള്ള നിവേദ് ആണ് മരിച്ചത്. പരിക്കേറ്റ പാലക്കാട് സ്വദേശി രാഹുലിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാലക്കുടി എലിഞ്ഞിപ്ര കനാൽ പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നിവേദിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave A Comment