അപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസ് പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടം
ആമ്പല്ലൂർ: ആമ്പല്ലൂരിൽ അപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസ് പിക്കപ്പുമായി കൂട്ടിയിടിച്ച് ഡിവൈഡറിൽ ഇടിച്ചുകയറി. ബുധനാഴ്ച രാവിലെ പത്തുമണിക്കായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പരിക്കേറ്റവരെ തൃശൂരിലേക്ക് കൊണ്ടുപോയ പുതുക്കാട് സഹകരണ ബാങ്കിൻ്റെ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.ആംബുലൻസ് ആമ്പല്ലൂർ സിഗ്നൽ കടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്ന് വന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡ് തെറിച്ച് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിൽ പതിച്ചു. വരന്തരപ്പിള്ളിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്. പരിക്കേറ്റവരെ മറ്റൊരു ആംബുലൻസിൽ തൃശൂരിലെത്തിച്ചു.
Leave A Comment