ആളൂരിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്
ആളൂർ: പോട്ട മൂന്ന് പീടിക പാതയിൽ മാള വഴി ജംഷന് സമീപത്ത് വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ട്രക്ക് ഇലക്ടീക്ക് പോസ്റ്റിലും, മതിലിലും ഇടിക്കുകയായിരുന്നു. വാഹനം ഭാഗികമായി തകർന്നു.
ആളൂർ ഭാഗത്ത് നിന്നും പോട്ട ഭാഗത്തേക്ക് പോയിരുന്ന മിനി ട്രക്ക് ആണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടി. ആളൂർ പേലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment