പ്രാദേശികം

ബസ്സ് അപകടത്തില്‍പ്പെട്ടു: 5 പേര്‍ക്ക് പരിക്ക്

അന്നമനട: അന്നമനട - മാള റൂട്ടില്‍ ഓടുന്ന ശ്രീപാര്‍വ്വതി ബസ് അപകടത്തില്‍പ്പെട്ട് 5 പേര്‍ക്ക് പരിക്കേറ്റു. വെണ്ണൂര്‍പ്പാടം സ്‌റ്റോപ്പിനു സമീപത്തായിരുന്നു അപകടം. എതിരെ വന്ന കാറിനു വശം കൊടുക്കുമ്പോള്‍ ജല്‍ജീവന്‍ പദ്ധതിക്കായി എടുത്ത കുഴിയില്‍ ബസ്സിന്റെ ചക്രങ്ങള്‍ താഴുകയായിരുന്നു.
 
ബുര്‍ഷിത (21), സൈനോം (20), അബൂബക്കര്‍ (07), അസിറോണ്‍ (27), കല്ലൂര്‍ സ്വദേശിനി മാളിയേക്കല്‍പറമ്പില്‍ സിത്താര രാജന്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാള ബിലിവേഴ്‌സ് എന്‍സിഎച്ച് മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave A Comment