പ്രാദേശികം

ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവർ അടക്കം മൂന്ന്പേർക്ക് പരിക്ക്

മുനമ്പം: ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവർ അടക്കം മൂന്ന്പേർക്ക് പരിക്ക്. സ്വാതന്ത്ര്യദിനത്തിൽ മുനമ്പത്താണ് അപകടമുണ്ടായത്. ഓട്ടോഡ്രൈവർ മുനമ്പം വലിയ പറമ്പിൽ മണി (52),ഇദ്ദേഹത്തിൻ്റെ മകൾ ഭാരത് മാതാ കോളേജ് വിദ്യാർത്ഥിനി അനാമിക, മണിയുടെ ജേഷ്ഠ സഹോദരൻ ആലങ്ങാട് സ്വദേശി വേലായുധൻ എന്നിവർക്കാണ് പരിക്കുള്ളത്. 

പരിക്കേറ്റവർ മുനമ്പം ഗവ: ആശുപത്രിയിൽ ചികിത്സതേടി. കാർ ഡ്രൈവർ കൊടുങ്ങല്ലൂർ ടി.കെ.എസ്.പുരം സ്വദേശി ചന്ദ്രകുമാറിനെ മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നു കാറോഡിച്ചിരുന്നത്. ഓട്ടോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിൻ്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

Leave A Comment