പ്രാദേശികം

ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാലക്കുടി: മേട്ടിപ്പാടത്തുണ്ടായ അപകടത്തിൽപ്പെട്ട് ചകിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. മാരാംകോട് സ്വദേശി ആക്കാംപറമ്പിൽ ജോസഫ് മകൻ ഷിജോയാണ് മരിച്ചത്. മേട്ടിപ്പാടത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. മാരാം കോട് ഭാഗത്തുനിന്ന് ചാലക്കുടിയിലേക്ക് ബൈക്കിൽ വരികയായിരുന്ന ഷിജോ ജോസഫിന്റെ ബൈക്കിൽ എതിർ ദിശയിൽ വന്നിരുന്ന ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. 

റോഡിൽ തെറിച്ച് വീണ് ഗുരുതര പരിക്ക് പറ്റിയ ഷിജോയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂരിലെ ആശുപത്രിലേക്കും മാറ്റി . ഇവിടെ ചിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെയാണ് മരണം  സംഭവിച്ചത്.


Leave A Comment