പ്രാദേശികം

മാളയിൽ വാഹനാപകടം രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

 മാള: സെന്റ് ആന്റണീസ് സ്കൂളിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം .  സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനികളായ അൻവിതപുഷ്പ, അനഘ എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ  സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പരീക്ഷ കഴിഞ്ഞ് മടങ്ങി വരവെയാണ് അപകടം നടന്നത്. 

അമിത വേഗത്തിൽ എത്തിയ ഇരുചക്രവാഹനം സീബ്രാ ലൈൻ ക്രോസ്സ് ചെയ്യുകയായിരുന്ന വിദ്യാർത്ഥിനികളെ  ഇടിക്കുകയായിരുന്നു .വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുന്നത് കണ്ട ഇരുചക്ര വാഹന യാത്രക്കാരി വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . അപകടത്തിൽ കൊമ്പത്ത് കടവ് കളത്തിത്തറ രാജേഷ് കുമാറിന്റെ  മകൾ  അൻവിത പുഷ്പ, വെള്ളൂർ കറുകപ്പറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൾ  അനഘ എന്നിവർക്കാണ്  പരിക്കേറ്റത് .  ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല

Leave A Comment