അഡ്വ.എൻ.എ.അലി അന്തരിച്ചു
പറവൂർ: സി.പി.എം നേതാവും മുൻ നഗരസഭാധ്യക്ഷനും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ മുൻ ദേശീയ വൈസ് പ്രസിഡൻറുമായിരുന്ന നടുവിലപറമ്പിൽ അഡ്വ.എൻ.എ.അലി (83) അന്തരിച്ചു.ഏറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. ചൊവ്വ വൈകിട്ട് ആറരയോടെ പറവൂരിലെ വസതിയിലായിരുന്നു അന്ത്യം.മൂന്നു തവണ നഗരസഭാധ്യക്ഷൻ ആയിട്ടുണ്ട്.
Leave A Comment