പ്രാദേശികം

വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

ചാലക്കുടി: ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. മേലൂർ പാലപ്പിള്ളി സ്വദേശി കാട്ടുപറമ്പിൽ ചന്ദ്രനെ (66) യാണ്‌ തിങ്കളാഴ്ച പകൽ കൊടകര തേശ്ശേരിയിൽ തനിയെ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മൃതദേഹത്തിന് ഒരാഴ്ച്ചയിലേറെ പഴക്കമുണ്ട്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് കൊടകര പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു

Leave A Comment