ചാലക്കുടിയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
ചാലക്കുടി: ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.
പാലക്കാട് പട്ടാമ്പി നടുവട്ടം സ്വദേശി പന്നിപ്പറമ്പില്‍ ഗോഗുല്‍ ആണ് മരിച്ചത്. 22 വയസായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളിന് മുന്‍ വശത്തായിരുന്നു അപകടം.
ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ചാലക്കുടിയിലെ ഓറഞ്ച് ബേക്കറിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
Leave A Comment