കൊടുങ്ങല്ലൂർ ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം ഡയറക്ടർ ബോർഡ് - CPIM സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു
കൊടുങ്ങല്ലൂർ: ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി നഗരസഭ കൗൺസിലറും സിപിഐഎം പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറിയുമായ പി. എൻ. വിനയചന്ദ്രനെ തിരഞ്ഞെടുത്തു. K. S. ലൂയിസ് ആണ് വൈസ് പ്രസിഡന്റ്. ഡയറക്ടർ ബോർഡ് അംഗങ്ങളായി അഡ്വ. അബ്ദുൾഖാദർ കണ്ണേഴത്ത്, കെ. എം. പ്രകാശൻ(തോമസ് മൈക്കിൾ), അഷ്‌റഫ് പൂവത്തിങ്കൽ, അബ്ദുൾജമാൽ. C.K, പി. എം. നൂറുദ്ദീൻ, പി. എം. അബ്ദുൾ അമീർ, സക്കീന അയ്യാരിൽ, സ്മിത അനിൽകുമാർ, റസാക്ക്. C. S, വേണുഗോപാലൻ. G, R എന്നിവരെയും തിരഞ്ഞെടുത്തു.
Leave A Comment