പ്രാദേശികം

മാള സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി സൈമൺ കളപ്പുരക്കൽ ചുമതലയേറ്റു

മാള: സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി സൈമൺ കളപ്പുരക്കൽ ചുമതലയേറ്റു.സി. കെ. ഉണ്ണി, മുഹമ്മദ് ഇക്‌ബാൽ, പി. എൻ. രതീഷ്, ലിയോ കൊടിയൻ, ഷാനവാസ് പള്ളിമുറ്റത്ത്,  മാഗി ജോസ്,  ഷിഖ രൂപേഷ്, യദു കൃഷ്ണൻ,  പി. ആർ.  സോണി,  ചിത്തിര ചാത്തക്കുടം, ഷാജു കുന്നത്തോളി എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങൾ.

 നവംബർ 16 ന് നടന്ന ബാങ്ക് ഇലക്ഷനിൽ കോൺഗ്രസ് വിജയിച്ചിരുന്നു. കോൺഗ്രസിനെ കൂടാതെ ജോഷി പെരേപാടന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിമതരും, എൽഡിഎഫും മത്സരിച്ചെങ്കിലും എല്ലാ സീറ്റുകളിലും കോൺഗ്രസ് വൻ ഭൂരിപക്ഷം നേടി വിജയിക്കുകയായിരുന്നു. 


Leave A Comment