പ്രാദേശികം

തൊഴിലുറപ്പ് തൊഴിലാലികള്‍ക്ക് കടന്നല്‍ കുത്തേറ്റു

ചെന്ത്രാപ്പിന്നി: തൊഴിലുറപ്പ് ജോലിക്കിടെ ആറ് തൊഴിലാളികള്‍ക്ക് കടന്നല്‍കുത്തേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി കണ്ണംപിള്ളിപ്പുറം ടി.എം. റോഡിനടുത്ത് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. 

തൊഴിലാളികളായ തുപ്രാടന്‍ വീട്ടില്‍ ശോഭന, തിണ്ടിപറമ്പില്‍ സാവിത്രി (78), ഭഗവതി പറമ്പില്‍ സരോജ (65), പള്ളിത്തറ വീട്ടില്‍ ആശ (52), മേപ്പറമ്പില്‍ വത്സല (74), കിഴക്കേപുരയ്ക്കല്‍ ജീഷ (42) എന്നിവര്‍ക്കുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശോഭനയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും മറ്റുള്ളവര്‍ക്ക് വലപ്പാട് ഗവ. ആശുപത്രിയിലും ചികിത്സ നല്‍കി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നടന്ന ജോലിക്കിടെയാണ് കടന്നല്‍ക്കൂട്ടം തൊഴിലാളികളെ ആക്രമിച്ചത്.

Leave A Comment