പ്രാദേശികം

മാളയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിക്കും വയോധികനും പരിക്ക്

മാള: കോട്ടമുറിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിക്കും വയോധികനും പരിക്ക്. വടമ സ്വദേശി പള്ളിയത്ത് വീട്ടിൽ പ്രഭാകരൻ (79), ഹോളി ഗ്രേസ് പോളിടെക്നിക് വിദ്യാർത്ഥിയായ രോഹിത് (20) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.  ഉടൻ തന്നെ പരിക്കേറ്റവരെ  മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.  തുടർന്ന് വിദഗ്ധ ചികിത്സക്കായി അങ്കമാലിയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment