പ്രാദേശികം

ചരക്ക് വാഹനത്തിന് തീ പിടിച്ചു, ഒഴിവായത് വൻ ദുരന്തം

പറവൂർ: അരിയുമായി പോകുകയായിരുന്ന വാഹനത്തിന് തീ പിടിച്ചു. ഒഴിവായത് വൻ ദുരന്തം. പുക്കാട്ട് പടിയിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. 

വടക്കൻ പറവൂർ ലേബർ കവലക്ക് സമീപത്ത് ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു അപകടം. വാഹനത്തിൻ്റെ ടയർ യാത്രക്കിടെ കത്തുകയായിരുന്നു. തുടർന്ന് ടയർ മുഴുവനായും കത്തിയമർന്നു. 

ഈ സമയം സമീപത്തു കൂടെ വന്ന മറ്റൊരു യാത്രികൻ തീ പിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽ പ്പെടുത്തുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് ഇയാൾക്ക് പരിക്കില്ല. പകുതിയിലേറേ അരിയുടെ ബാഗുകൾ കത്തിയിട്ടുണ്ട്. തീ പിടുത്തത്തിന് കാരണം വ്യക്തമല്ല.

Leave A Comment