കരൂപ്പടന്നയിൽ അഖിലേന്ത്യ ഫുട്ബോൾ മാമാങ്കം; ലോഗോ പ്രകാശനം നടത്തി
കരൂപ്പടന്ന: കരൂപ്പടന്ന വാഗസ് ആർട്സ് &സ്‌പോർട് ക്ലബ് 2025 ഏപ്രിൽ 4 മുതൽ പ്രമുഖ ടീമുകൾ അണി നിരക്കുന്ന അഖിലേന്ത്യ സെവെൻസ് ഫുട്ബോൾ മത്സരം കരൂപ്പടന്ന ഹയർ സെക്കന്ററി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തുന്നു. പടിയത്ത് പുത്തൻകാട്ടിൽ ഇബ്രാഹിംക്കുട്ടി സ്മാരകമായി KASCO കപ്പിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
ലോഗോ പ്രകാശനം അഡ്വ വി. ആർ.സുനിൽ കുമാർ എം.എൽ. എ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി മുഖ്യാഥിതി ആയി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്
ഗ്രാമ പഞ്ചായത്ത് അംഗം സദക്കത്തുള്ള, വാഗസ് മുഖ്യ രക്ഷാധികാരി ഫസൽ പുത്തൻകാട്ടിൽ, ഗൾഫ് ഗ്ലോബൽ സ്റ്റാർ മസ്‌ക്കറ്റ് എം. ഡി.കുട്ടൻ അപ്പാട്ട്, മെൽബ ഐസ് ക്രീം എം. ഡി. അസീസ് ഹാജി,ക്ലബ് പ്രസിഡന്റ് വി. ഐ. അഷ്‌റഫ്, സെക്രട്ടറി കെ. എം. ഷമീർ, മനോജ് അന്നിക്കര, ഫഹദ് പുളിക്കൻ, അബൂബക്കർ, ജിത്ത്, ശിഹാബ്, അനിൽ കുമാർ, സലിം എന്നിവർ പ്രസംഗിച്ചു.
Leave A Comment